Monday, May 13, 2024
spot_img

മറ്റൊരു വാഗ്‌ദാനം കൂടി പ്രാവർത്തികമാകുന്നു; രാജ്യത്തെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജൽ ജീവൻ മിഷൻ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി | PM starts Jal Jeevan Mission App

ദില്ലി: രാജ്യത്തെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്ന ജൽ ജീവൻ മിഷൻ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.ജൽ ജീവൻ മിഷൻ ആപ്പ് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ പുതിയൊരു കാൽവെപ്പാകുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

പണച്ചിലവില്ലാതെ കുടിവെള്ളം വീട്ടുമുറ്റത്ത് ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണ് ജലജീവൻ മിഷൻ. പദ്ധതി പ്രകാരം 55 ലിറ്ററിലധികം ശുദ്ധജലമാണ് ദിനംപ്രതി ലഭ്യമാവുക. കഴിഞ്ഞ വർഷം ചെങ്കോട്ടയിൽ സ്വാതന്ത്ര ദിന ആഘോഷ വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 3.5 ലക്ഷം കോടി രൂപയുടെ വിപ്ലവകരമായ പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ കീഴിലാണ് പദ്ധതി. പദ്ധതിയുടെ ഉടമസ്ഥ ഉത്തരവാദിത്ത്വം ഗ്രാമ പഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കും ആയതിനാൽ കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫിസിൽ സമീപിച്ചാണ് അപേക്ഷ നൽകേണ്ടത്.

പദ്ധതിയിലൂടെ ഇതുവരെ 80 ജില്ലകളിലെ ഒന്നരലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. 2024 ഓടെ ഇത് എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമിടുന്നത്. എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ആധാർ കാർഡ് മാത്രം നൽകി എല്ലാവർക്കും കുടിവെള്ള കണക്ഷൻ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.

Related Articles

Latest Articles