പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. അഭിഷേക് കുമാര്‍ സിംഗ് എന്നയാളാണ് പിടിയിലായത്. സുരക്ഷാ സേനയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് അസം പൊലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (STF) വൃത്തങ്ങള്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞത്.
ബിഹാറിലെ പൂര്‍വ ചമ്പാരന്‍ ജില്ലക്കാരനായ സിംഗിനെ, അസം എസ്ടിഎഫ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഗുവാഹത്തിയിലെ സത്ഗാവ് പ്രദേശത്തെ ഒരു വാടക വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സിംഗിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് അസം പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ‘തേജ്പൂരിലെ ഗജരാജ് എം.ഐയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ആരംഭിച്ചത്,’ – പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, അസം ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (IGP) പാര്‍ത്ഥ സാരഥി മഹന്ത, സോണിത്പൂര്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ് (SSP) വരുണ്‍ പുര്‍കായസ്ഥ എന്നിവരുടെ ഏകോപനത്തോടെയാണ് ഈ രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയും സിംഗിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പാക് ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തത്.
ഓപ്പറേഷനിടയില്‍ സിംഗിന്റെ പക്കല്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, പൊലീസിന്റെ ഭാഷയില്‍ കുറ്റകരമെന്ന് വിശേഷിപ്പിക്കുന്ന രേഖകള്‍ എന്നിവ എസ്ടിഎഫ് പിടിച്ചെടുത്തു.
‘പ്രാഥമിക അന്വേഷണത്തില്‍, സുരക്ഷാ സേനയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറുന്നത് ഉള്‍പ്പെടെയുള്ള ചാരവൃത്തികളില്‍ സിംഗിന് പങ്കുണ്ടെന്ന് ഞങ്ങളുടെ സംഘം കണ്ടെത്തിയിട്ടുണ്ട്,’ – പൊലീസ് വ്യക്തമാക്കി.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…