യുഎഇയുടെ ആത്മാവിന്‍റെ മുഖമുദ്രതന്നെ സഹിഷ്ണുതയാണെന്നും അതിന്‍റെ മകുടോദാഹരണമാണ് അബുദാബിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്രസമുച്ചയമെന്നും സ്വാമി നാരായണ്‍ ക്ഷേത്രത്തിന്‍റെ മുഖ്യകാര്യദര്‍ശി സാധു ബ്രഹ്മ വിഹാരി ദാസ്.
“ഒരു മുസ്ലീം രാജ്യത്താണ് ഈ ക്ഷേത്രസമുച്ചയത്തിന് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ഐറിഷ് പൗരനും കത്തോലിക്കനുമായ മൈക്കിള്‍ മിഖായേല്‍ എന്ന എന്‍ജിനീയറാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പ്പന നടത്തുന്നത്. പ്രോജക്ടിന്‍റെ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നത് ഒരു നിരീശ്വരവാദിയായ ചൈനീസ് പൗരനും” സാധു ബ്രഹ്മ വിഹാരി ദാസ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.
അബുദാബിയിലെ ബൃഹത്തായ സ്വാമി നാരായണ്‍ ക്ഷേത്രസമുച്ചയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് കഴിഞ്ഞവര്‍ഷമാണ്. 55,000 ചതുരശ്ര അടിയില്‍ ഉയര്‍ന്നുവരുന്ന ക്ഷേത്രം അടുത്തവര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു.
പശ്ചിമേഷ്യയിലെ ബൃഹത്തായ ആദ്യ ഹിന്ദുക്ഷേത്രം അബുദാബിയില്‍ ഉയര്‍ന്ന് വരുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹവും ഉറ്റുനോക്കുന്നത്. വാണിജ്യബന്ധത്തിന് പുറമേ യുഎഇയുമായി ഇന്ത്യയ്ക്കുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കാന്‍ ഈ ക്ഷേത്രപദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിജെപി എന്‍ ആര്‍ ഐ സെല്‍ സംസ്ഥാന സമിതിയംഗം സജീവ് പുരുഷോത്തമന്‍ ന്യൂസ് മൊസൈകിനോട് പറഞ്ഞു.
ഐക്യ അറബ് എമിറേറ്റ്സ് ഈ വര്‍ഷം സഹിഷ്ണുതയുടെ വര്‍ഷമായാണ് ആചരിക്കുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…