തിരുവനന്തപുരം: ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ നാല് എ.ബി.വി.പി പ്രവർത്തകർക്ക് പരിക്ക്. വി.ടി.എം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികളെ അകാരണമായി മർദ്ദിച്ച എസ്.എഫ്.ഐ കാർക്കെതിരെ നടപടിയെടുക്കാത്ത പാറശാല പോലീസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ധനുവച്ചപുരം ഐ.ടി.ഐ, ഐ.എച്ച്.ആർ.ഡി വിദ്യാർത്ഥികളാണ് എൻ.എസ്.എസ്. കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.30 നാണ് സംഭവം.
ധനുവച്ചപുരം വി.ടി.എം എന്‍.എസ്.എസ് കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് വന്ന എ.ബി.വി.പി പ്രവർത്തകരെ ഐ.എച്ച്.ആര്.ടി.യിലെയും ഐ.ടി.ഐയിലെയും എസ്.എഫ്.ഐ വിദ്യാർത്ഥികൾ സംഘം ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി മർദ്ദിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
കോളേജ് വിദ്യാർത്ഥികൾ സർഞ്ചരിച്ച ബൈക്കുകളെ ഐ.എച്ച്.ആർ.ഡി കോബൗണ്ടിന് അകത്ത് നിന്ന് കല്ലെറിഞ്ഞ് വീഴ്ത്തുകയും നാല് എ.ബി.വി.പി പ്രവർത്തകരെ തടഞ്ഞു നിർത്തി എസ്.എഫ്.ഐക്കാര്‍ മർദിച്ച് അവശരാക്കുകയും ചെയ്തു. എൻ.എസ്.എസ് കോളേജിലെ മലയാളം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ആരോമല്‍ (19),ജിഷ്ണു (19),ഗോകുല്‍ (19), യതു (19) എന്നിവരാണ് നെയ്യാറ്റിന്‍കരയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. സംഭവമറിഞ്ഞ് ധനുവച്ചപുരം കോളേജിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെഎത്തിയെങ്കിലും പൊലീസ് അവരെ തടഞ്ഞു.
സമാന രീതിയില്‍ സംഘം ചേർന്നെത്തിയ ഐ.എച്ച്.ആര്.ഡി, ഐ.ടി.ഐ വിദ്യാർത്ഥികളെയും പോലീസ് തടഞ്ഞു. തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഘര്‍ഷത്തില്‍ ഐ.എച്ച്.ആർ.ഡി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർത്ഥിയും യൂണിറ്റ് കമ്മിറ്റിയംഗവുമായ വെള്ളറട അഞ്ചുമരങ്കാല സ്വദേശിയായ സഞ്ജീവന് മര്‍ദനമേറ്റെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. പരിക്കേറ്റയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘർഷ സാദ്ധ്യതയെ തുടർന്ന് ധനുവച്ചപുരത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. വെള്ളിയാഴ്ച വരെ വി.ടി.എം എൻ.എസ്.എസ് കോളജില്‍ റെഗുലര്‍ ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…