Accident-auto-driver-death
ആലപ്പുഴ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പാലത്തിന്റെ കല്‍ക്കെട്ടില്‍ നിന്ന് താഴേയ്ക്ക മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരില്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ ടി.കെ. ഷാജിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂര്‍ പുറത്തേവെളിയില്‍ രജനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച ആയിരുന്നു അപകടം നടന്നത്. തിരുനല്ലൂരിലെ രജനിയുടെ വീട്ടില്‍ നിന്ന് ഇവര്‍ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. പോകുന്നവഴിയിലെ പഴംകുളം പാലത്തിന്റെ കല്‍ക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകള്‍ തകര്‍ത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്.
ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്. പരിസരവാസികള്‍ ഷാജിയെ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചേര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ പിന്നീട് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. സംസ്‌ക്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പില്‍.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…