Tuesday, September 22, 2026

ലഡാക്ക് ബസ് അപകടം; പരിക്കേറ്റ സൈനികരെ ചാന്ദിമന്ദിർ കമാൻഡ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു; ഇതിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു

തുർതുക്ക്: ലഡാക്കിൽ ഇന്നലെയുണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റ സൈനികരെ ചാന്ദിമന്ദിർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി. എയർലിഫ്റ്റ് ചെയ്താണ് പരിക്കേറ്റവരെ ചാന്ദിമന്ദിർ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. പർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്നും ഫോർവേഡ് മേഖലയായ ഹാനിഫ് സബ് സെക്ടറിലേക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽ പെട്ടത്.

അപകടത്തിന് ശേഷം പരിക്കേറ്റവരെ ആദ്യം പർതാപൂരിലെ 403 ഫീൽഡ് ആശുപത്രിയിലേക്കാണ് മാറ്റിയത്. സർജിക്കൽ വിദഗ്ധരുൾപ്പെടുന്ന മെഡിക്കൽ സംഘവും ലേയിൽ നിന്ന് ഇവർക്കായി പർതാപൂരിൽ എത്തിയിരുന്നു.

രാവിലെയാണ് സൈനികരുമായി പോയ ബസ് 60 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ 7 സൈനികർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർ ചികിത്സയിലാണ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു.

Related Articles

Latest Articles