India

മഹാ കുംഭമേളയ്‌ക്കിടെ അനിയന്ത്രിത തിരക്ക് മൂലമുണ്ടായ അപകടം ! സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് യോഗി ആദിത്യനാഥ്‌ ;പ്രയാഗ്‌രാജിലുള്ളത് 10 കോടി പേരെന്നും യുപി മുഖ്യമന്ത്രി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെയുണ്ടായ അനിയന്ത്രിത തിരക്ക് നിയന്ത്രണവിധേയമാക്കിയതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റെന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി യുപി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്.

പ്രയാഗ്‌രാജിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് യോ​ഗി വ്യക്തമാക്കി. ബാരിക്കേഡുകൾ മറികടന്ന് ജനം വന്നതാണ് അപകടത്തിന് കാരണമായതെന്നും പരിക്കേറ്റ എല്ലാ തീർത്ഥാടകരെയും ആശുപത്രിയിൽ എത്തിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അഭ്യൂഹ​ങ്ങൾക്കും കിംവദന്തികൾക്കും
ചെവി നൽകരുതെന്ന് തീർത്ഥാടകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി മുതൽ മൗനി അമാവാസി മുഹൂർത്തം ആരംഭിച്ചതിനാൽ ധാരാളം തീർത്ഥാടകർ പുണ്യസ്നാനത്തിനായി എത്തിയിരുന്നു. മഹാകുംഭ മേളയിലെ ഏറ്റവും പ്രധാന ദിവസമാണ് മഹാമൗനി അമാവാസി. മൂന്നു നദികളുടെ സംഗമസ്ഥാനമായി കരുതപ്പെടുന്ന ത്രിവേണീസംഗമത്തിൽ ഈ ദിവസം നടത്തുന്ന അമൃത് സ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. അതിനാൽ കോടിക്കണക്കിനു വിശ്വാസികളാണ് അമൃത് സ്നാനത്തിനായി ഇവിടേക്ക് ഒഴുകിയത്. ഇതോടെ പ്രയാഗ്‌രാജിൽ ഒരേസമയം എത്തിയ തീർത്ഥാടകരുടെ എണ്ണം പത്ത് കോടി കവിഞ്ഞു. സം​ഗം മാർ​ഗ്, നാ​ഗ് വാസുകി മാർ​ഗ്, എന്നിവിടങ്ങളിൽ ഇപ്പോഴും വലിയ ജനക്കൂട്ടമാണുള്ളത്.

അഖാര മാർ​ഗിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ജനങ്ങളിൽ ചിലർ ശ്രമിച്ചിരുന്നു. ഇതോടെ തിക്കും തിരക്കുമുണ്ടാവുകയും തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ എല്ലാവർക്കും നിലവിൽ ചികിത്സ ലഭ്യമാക്കി. രാവിലെ മുതൽ നാല് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് സംസാരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ​ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും തുടർച്ചയായി സ്ഥിതി​ഗതികൾ വിലയിരുത്തുന്നുണ്ട്. പ്രയാഗ്‌രാജിലെ സാഹചര്യം നിലവിൽ യന്ത്രണവിധേയമാണെങ്കിലും
തീർത്ഥാടകർ ആദ്യം പുണ്യസ്നാനം ചെയ്തതിന് ശേഷം തിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ സ്നാനത്തിനായി എത്തൂവെന്ന് സന്യാസി സമൂഹം അറിയിച്ചു.

Anandhu Ajitha

Recent Posts

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

1 hour ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

1 hour ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

1 hour ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

1 hour ago

നിങ്ങളുടെ സമ്പത്ത് നശിക്കുന്നത് ഈ തെറ്റുകൾ കൊണ്ടാണ് | SHUBHADINAM

നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…

2 hours ago

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

13 hours ago