Accident during wedding ceremony; The student fell into the boiling rasa and died
ചെന്നൈ: വിവാഹ ചടങ്ങിനിടെ തിളച്ച രസത്തിൽ വീണ് 21കാരൻ മരിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് ദാരുണമായ അപകടമുണ്ടായത്. കല്യാണമണ്ഡപത്തിൽ രസം തിളപ്പിക്കുന്ന പാത്രത്തിലേക്ക് 21 കാരൻ അബദ്ധത്തിൽ വീഴുകയായിരുന്നു. എന്നൂരിനടുത്തുള്ള അത്തിപ്പട്ട് പുതുനഗർ സ്വദേശി വി സതീഷ് ആണ് മരിച്ചത്. കൊരുക്കുപേട്ടയിലെ ഒരു സ്വകാര്യ കോളജിൽ അവസാന വർഷ ബിസിഎ വിദ്യാർത്ഥിയായിരുന്ന സതീഷ്, ഒരു കാറ്ററിംഗ് സ്ഥാപനത്തിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഒരു വിവാഹ ചടങ്ങിൽ ഭക്ഷണം വിളമ്പുന്നതിനായി എത്തിയതായിരുന്നു സതീഷ്.
അതിഥികൾക്ക് വിളമ്പാനുള്ള രസം തിളപ്പിച്ച പാത്രത്തിൽ വിദ്യാർത്ഥി അബദ്ധത്തിൽ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…
അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…
ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…
റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…
ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…