Kerala

കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി രണ്ടുപേര്‍ കിണറ്റില്‍ വീണു, രക്ഷകരായത് ഫയര്‍ഫോഴ്‌സ്

കോഴിക്കോട്: കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി രണ്ട്‌ തൊഴിലാളികൾ കിണറ്റിൽ വീണു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തി രണ്ട്‌ പേരെയും രക്ഷിച്ചു. ചേവായൂര്‍ ശങ്കര്‍ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗല്‍ കോട്ടക്കുന്നില്‍ ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വാര്‍പ്പ് ജോലിയ്ക്കിടെയാണ് അപകടം നടന്നത്.

കോഴിക്കോട് കാളൂര്‍ റോഡ് സ്വദേശി ജയന്‍, ഒഡീഷ സ്വദേശി വിരാട് എന്നിവരാണ് പലക പൊട്ടിയതിനെ തുടർന്ന് ആഴമേറിയ കിണറ്റില്‍ വീണത്. വെള്ളിമാടുകുന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുല്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേനയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

കിണറ്റില്‍ അകപ്പെട്ട ഇവര്‍ കിണറിന്റെ മോട്ടോര്‍ റോപ്പിലും പടവിലുമായി പിടിച്ചു നില്‍ക്കുകയായിരുന്നു. 15 അടി താഴ്ചയും ഒരാള്‍ പൊക്കത്തിന് വെള്ളവുമുള്ള കിണറില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നിഖില്‍ മല്ലിശ്ശേരി ചെയര്‍നോട്ടില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുകയായിരുന്നു.

ഇടുങ്ങിയ കിണറും കിണറ്റിലേക്ക് വീണ കെട്ടിട നിര്‍മ്മാണ സാധനങ്ങളും, കിണറിലെ വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. നിലയത്തിലെ ആംബുലന്‍സില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

B4 Admin

Recent Posts

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

2 hours ago

റെയിൽവേയുടെ കുറ്റമോ? യാത്രക്കാരുടെ പൗരബോധമില്ലായ്മയോ?

ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…

4 hours ago

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

18 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

1 day ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

1 day ago