Accident in Ernakulam Ayurvedic Center: Two injured, police ready to file a case
എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്‌ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ് ഉണ്ടായിരുന്നില്ല.
‘സൂര്യസരസ്സ്’ എന്ന സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലിഫ്റ്റിൻ്റെ റോപ്പ് തെന്നിമാറിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തിൽ. ആയുർവേദ കേന്ദ്രത്തിലെ തെറാപ്പിസ്റ്റായ സോന, ഒഡീഷ സ്വദേശിനി പ്രീത്യുഷ എന്നിവർക്കാണ് പരിക്കേറ്റത്. നട്ടെല്ലിനും കൈക്കും പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ഒരു വർഷം മുൻപാണ് ലിഫ്റ്റ് സ്ഥാപിച്ചത്. അപകടം നടന്ന ലിഫ്റ്റിന് ലൈസൻസ് ഇല്ലായിരുന്നു. നിർമാണത്തിലെ അപാകതയെ തുടർന്നാണ് ലൈസൻസ് അപേക്ഷ നിരസിച്ചത്. കൂടാതെ അപാകത പരിഹരിച്ച് വീണ്ടും അപേക്ഷിക്കാൻ നിർദേശിച്ചു. എന്നാൽ ഈ ലിഫ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ചിരുന്നു. സംഭവത്തിൽ ആയുർവേദ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…