മദ്ധ്യപ്രദേശ് : രേവയിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു.35 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ദേശീയ പാതയിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.
സംഭവത്തെ കുറിച്ച് വഴിയാത്രക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.ഉടൻ തന്നെ സ്ഥലത്തെത്തി അവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തകർന്ന ബസിനുള്ളിൽ കുടുങ്ങി രക്തം വാർന്നു കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു. ബസിന്റെ ക്യാബിനിനുള്ളിൽ മൂന്നോ നാലോ പേർ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ആംബുലൻസുകൾ വിളിക്കുകയും പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തർ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.നിറയെ യാത്രക്കാരുമായി വന്ന ബസ് ഒരു മലയോര റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള ബസ് ജബൽപൂരിൽ നിന്ന് രേവ വഴി പ്രയാഗ്രാജിലേക്ക് പോവുകയായിരുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും കളക്ടർ പറഞ്ഞു.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution