Saturday, May 25, 2024
spot_img

മദ്ധ്യപ്രദേശിൽ ബസ് മറിഞ്ഞു ; പതിനാല് പേർ മരിച്ചു ; 35 പേർക്ക് ഗുരുതരമായി പരിക്കേറ്റു

മദ്ധ്യപ്രദേശ് : രേവയിൽ ബസ് മറിഞ്ഞ് 14 പേർ മരിച്ചു.35 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ദേശീയ പാതയിൽ ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം.

സംഭവത്തെ കുറിച്ച് വഴിയാത്രക്കാരാണ് തങ്ങളെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു.ഉടൻ തന്നെ സ്ഥലത്തെത്തി അവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും തകർന്ന ബസിനുള്ളിൽ കുടുങ്ങി രക്തം വാർന്നു കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കുകയും ചെയ്തു. ബസിന്റെ ക്യാബിനിനുള്ളിൽ മൂന്നോ നാലോ പേർ കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ആംബുലൻസുകൾ വിളിക്കുകയും പരിക്കേറ്റ യാത്രക്കാരെ ചികിത്സയ്ക്കായി തെയോന്തർ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.നിറയെ യാത്രക്കാരുമായി വന്ന ബസ് ഒരു മലയോര റോഡിലേക്ക് മറിയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നുള്ള ബസ് ജബൽപൂരിൽ നിന്ന് രേവ വഴി പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്നു.

അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും കളക്ടർ പറഞ്ഞു.

Related Articles

Latest Articles