accident-in-naruvamoodu-one-died
തിരുവനന്തപുരം: സ്വർണ്ണമാല മോഷ്ടിച്ച് കടന്ന പ്രതികള്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത്, അമലിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. അമലിന്റെ പരിക്ക് ഗുരുതരമല്ല. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.
സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ തമിഴ്‌നാട് തക്കലയില്‍ നിന്ന് വഴിയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നതാണ്. 11 പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്.
തിരുവനന്തപുരത്തെ നരുവാമൂട് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയപ്പോൾ ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞു. എന്നാൽ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്ക് അമിത വേഗതിയിലായിരുന്നു വന്നത്. ബൈക്കിൽ നിന്ന് വീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. തട്ടിയെടുത്ത മാല അമലിന്റെ കൈയിൽ നിന്നും പൊലീസിന് ലഭിച്ചു. സജ്ജാദിന്റെ പേരിൽ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…