Accident in Wayanad when the car went out of control and fell into the field; three persons, including two women, died tragically.
കൽപറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞു രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളും കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശികളുമാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കാറിലുണ്ടായിരുന്നത് ആറുപേരായിരുന്നു.
ഇന്ന് വൈകിട്ട് ആറോടെയാണ് കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം അപകടമുണ്ടായത്. റോഡിൽനിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാർ വയലിലെ പ്ലാവിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം മുറിഞ്ഞു. അതേസമയം, ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റൊരാൾ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് നടപടികൾക്ക് ശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…