തിരുവനന്തപുരം: ഉത്സവത്തിനിടെ നൃത്തം ചെയ്ത യുവാവിനെ പോലീസ് കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി. കാട്ടാക്കടയിലാണ് സംഭവം. ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് നാവെട്ടിക്കോണം സ്വദേശി പ്രണവിനെ കാട്ടാക്കട പോലീസ് ഒന്നാംപ്രതിയാക്കി കേസെടുത്തത്. സംഭവത്തിൽ പോലീസിനെതിരെ പ്രണവിന്റെ അമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാക്കട കാട്ടാൽ ദേവീക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയ പ്രണവ് ഉൾപ്പടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെതിരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു നടപടി. സംഘർഷത്തിൽ ആര്യനാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റിരുന്നു. സംഘർഷത്തിന് പിന്നാലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത് പ്രണവിനെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഘർഷം നടക്കുമ്പോൾ പ്രണവ് അതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു
29 കാരനായ പ്രണവിന് ജന്മനാ മാനസിക വൈകല്യമുണ്ടെന്നും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അമ്മ രാധ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കല്ലെറിഞ്ഞയാളെ കൊണ്ടുവന്നാൽ മകനെ വിടാമെന്ന് പോലീസ് പറഞ്ഞെന്നുമാണ് പരാതി.സംഘർഷത്തിൽ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. അതിൽ ഒന്നാംപ്രതി പ്രണവും. കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാൻഡ് ചെയ്തു. ചെയ്യാത്ത കുറ്റം ചുമത്തി ജയിലടച്ച മകന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് അമ്മ ലത.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…