CRIME

മിഠായി മോഷ്ടിച്ചെന്ന് ആരോപണം;ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു

ചെന്നൈ:മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ദളിത് വിദ്യാർത്ഥികളെ കെട്ടിയിട്ടു. തമിഴ്നാട് മധുര തിരുമംഗലത്താണ് സംഭവം.കാരക്കേനി സ്വദേശികളായ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കടയുടമയും ബന്ധുക്കളും ചേർന്ന് കെട്ടിയിട്ടത്.രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ദളിത് സംഘടനകൾ പ്രശ്നത്തിൽ ഇടപ്പെട്ടതിന് ശേഷമാണ് കുറ്റകൃത്യത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

കഴിഞ്ഞ മാസം 21നാണ് സംഭവം നടന്നത്. തിരുമംഗലത്തിന് അടുത്ത് ആലംപട്ടി ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സന്തോഷ് എന്നയാളുടെ കടയിൽ പലഹാരങ്ങൾ വാങ്ങാനെത്തി. സ്കൂളിന് സമീപം തന്നെയുള്ള ആദി ദ്രാവിഡർ വെൽഫെയർ ഹോസ്റ്റലിലെ അന്തേവാസികളാണ് കുട്ടികൾ. കടയിൽ നിന്ന് മിഠായി മോഷ്ടിച്ചുവെന്നാരോപിച്ച് ഉടമ സന്തോഷും ബന്ധുക്കളും ചേർന്ന് കുട്ടികളെ രണ്ട് തൂണുകളിലായി കെട്ടിയിട്ടു. മോഷണമാരോപിച്ച് കുട്ടികളെ മർദ്ദിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ഹോസ്റ്റൽ വാർഡൻ വിജയൻ എത്തി കുട്ടികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വാർഡൻ അറിയിച്ചതനുസരിച്ച് കുട്ടികളിൽ ഒരാളുടെ ബന്ധു ഹോസ്റ്റലിൽ എത്തി രണ്ട് കുട്ടികളേയും സ്വദേശമായ കാരക്കേനിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തിരുമംഗലം വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയിൽ സന്തോഷിനും കുടുംബത്തിനുമെതിരെ കുട്ടികൾക്കെതിരായ അതിക്രമത്തിന് കേസെടുത്തു. എന്നാൽ അറസ്റ്റ് ഉണ്ടായില്ല. തുടർന്നാണ് തമിഴ്നാട് അയിത്തോച്ചാടന മുന്നണിയടക്കം സാമൂഹിക സംഘടനകൾ പ്രശ്നത്തിൽ ഇടപെട്ടതും അതിക്രമത്തിന്‍റെ വീഡിയോ പുറത്തുവരുന്നതും.

സംഭവത്തിൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് അയിത്തോച്ചാടന മുന്നണി സംസ്ഥാന പ്രസിഡന്‍റ് ടി ചെല്ലക്കണ്ണ് ആവശ്യപ്പെട്ടു. പൊലീസ് മൊഴിയെടുക്കാതിരിക്കാനാണ് ഹോസ്റ്റൽ വാർഡൻ തിടുക്കത്തിൽ കുട്ടികളെ വീട്ടിലേക്ക് അയച്ചതെന്നും പരാതിയുണ്ട്. ഇയാൾക്കെതിരെയും കേസെടുക്കണമെന്നും കുട്ടികൾക്ക് കൗൺസിലിംഗ് നൽകി പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രശ്നത്തിൽ ഇടപെട്ട ദളിത് സാമൂഹിക സംഘടനകൾ സംയുക്തമായി ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

ചൈനീസ് അക്കാദമിയുടെ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാർ നാവിക താവളത്തിനടുത്ത് ! വൻ ആശങ്ക

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…

22 minutes ago

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

55 minutes ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

2 hours ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

2 hours ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

2 hours ago