CRIME

കോടതിവളപ്പിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം;പ്രതി പിടിയിൽ

കോയമ്പത്തൂര്‍: യുവതിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം.യുവതിക്കെതിരെ 2016-ൽ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി പരിഗണിക്കാനിരിക്കെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ആസിഡ് ആക്രമണം നടന്നത്. ഭർത്താവ് ശിവക്കെതിരെ പോലീസ് കേസെടുത്തു.

മോഷണ കേസിൽ പ്രതിയായ യുവതി വാദം തുടങ്ങുന്നതിന് മുമ്പ് കോയമ്പത്തൂർ കോടതിയിൽ ഹാജരായി. എന്നാൽ സാക്ഷി എത്താൻ വൈകിയതോടെ പുറത്ത് ഹാളിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് ശിവ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. കുടിവെള്ള കുപ്പിയിലാക്കി ഒളിപ്പിച്ച് ആസിഡ് എത്തിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം.

ആക്രമണത്തിന് പിന്നാലെ ശിവയെ അഭിഭാഷകരും ജനങ്ങളും ചേര്‍ന്ന് പിടികൂടി. കോടതി ഹാളിലെ കാത്തിരിപ്പ് ബെഞ്ചിൽ ഇരിക്കുകയായിരുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് കഴുത്തിന് താഴെ മാരകമായ പൊള്ളലേറ്റിട്ടുണ്ട്. വേദന കൊണ്ട് ഉറക്കെ കരഞ്ഞ യുവതി ഓടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വാതിലിനു സമീപം വീണു. വസ്ത്രത്തിന്റെ മുകൾഭാഗം ഭാഗികമായി കത്തിനശിച്ചിരുന്നു. അഭിഭാഷകൻ തന്റെ ഗൗൺ കൊണ്ട് മറിച്ചാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

നേരത്തെ വിവാഹിതരായ ശിവയ്ക്കും ഭാര്യയ്ക്കും രണ്ട് കുട്ടികളുണ്ടെ്. രണ്ട് മോഷണക്കേസുകളിൽ പ്രതിയായ യുവതി ഒരാഴ്ച മുമ്പാണ് വീടുവിട്ടിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്ത് പ്രഭുവിനൊപ്പം താമസം തുടങ്ങിയത്. ലോറി ഡ്രൈവറായ ശിവ അന്നുമുതൽ ഭാര്യയെ അന്വേഷിക്കുകയായിരുന്നു. വ്യാഴാഴ്‌ച ഭാര്യ കോടതിയിൽ ഹാജരാകണമെന്ന് ഒരു അഭിഭാഷകനിൽ നിന്ന് ശിവയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.

anaswara baburaj

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

6 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

6 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

6 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

7 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

7 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

7 hours ago