ബംഗളൂരു: കർണാടകയിൽ മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ ആക്രമിച്ചത്. ഇവർ ജെ.പി നഗർ സ്വദേശിനിയാണ്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് അക്രമണത്തിനിരയായ യുവതി. സംഭവ ശേഷം പ്രതി അഹമ്മദ് ഒളിവിൽ ആണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പിന്തുടർന്ന് എത്തിയ പ്രതി അഹമ്മദ് യുവതിയ്‌ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് അഹമ്മദ് ഓടി രക്ഷപ്പെടും ചെയ്തു. തുടർന്ന് സമീപവാസികൾ ഓടിക്കൂടുകയും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
32 കാരിയായ യുവതിയുടെ സഹപ്രവർത്തകൻ കൂടിയാണ് അഹമ്മദ്. യുവതിയെ ദീർഘകാലമായി അഹമ്മദ് ശല്യം ചെയ്തുവരികയാണ്. ഇതിനോടകം തന്നെ വിവാഹഭ്യർത്ഥനയ്‌ക്കെതിരെ നിരവധി തവണ യുവതി താക്കീത് നൽകിയിരുന്നു. ഓഫീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയിരുന്നില്ല.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…