Thursday, May 16, 2024
spot_img

മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം; അതിക്രമം വിവാഹാഭ്യർത്ഥന നിരസിച്ചതിന്; പ്രതി അഹമ്മദിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബംഗളൂരു: കർണാടകയിൽ മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. വിവാഹ അഭ്യർത്ഥന നിരസിച്ചതിനാണ് യുവതിയെ ആക്രമിച്ചത്. ഇവർ ജെ.പി നഗർ സ്വദേശിനിയാണ്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് അക്രമണത്തിനിരയായ യുവതി. സംഭവ ശേഷം പ്രതി അഹമ്മദ് ഒളിവിൽ ആണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പിന്തുടർന്ന് എത്തിയ പ്രതി അഹമ്മദ് യുവതിയ്‌ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് അഹമ്മദ് ഓടി രക്ഷപ്പെടും ചെയ്തു. തുടർന്ന് സമീപവാസികൾ ഓടിക്കൂടുകയും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

32 കാരിയായ യുവതിയുടെ സഹപ്രവർത്തകൻ കൂടിയാണ് അഹമ്മദ്. യുവതിയെ ദീർഘകാലമായി അഹമ്മദ് ശല്യം ചെയ്തുവരികയാണ്. ഇതിനോടകം തന്നെ വിവാഹഭ്യർത്ഥനയ്‌ക്കെതിരെ നിരവധി തവണ യുവതി താക്കീത് നൽകിയിരുന്നു. ഓഫീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഇയാൾ ശല്യം ചെയ്യുന്നത് നിർത്തിയിരുന്നില്ല.

Related Articles

Latest Articles