Acid Attackhusband
ബെംഗളൂരു: ബിഎംടിസി വനിതാ കണ്ടക്ടറുടെ നേര്‍ക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ആസിഡാക്രമണം നടത്തിയതായി പരാതി. തുമകൂരു സ്വദേശിയായ ഇന്ദിരയാണ് (35) ആക്രമണത്തിനിരയായത്. മുഖത്തും കഴുത്തിലും പിറകിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കൃത്യം നടത്തിയ യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയെയും ചോദ്യം ചെയ്യുമെന്നും പീനിയ പോലീസ് പറഞ്ഞു.
ആറുമാസം മുന്‍പും യുവതിക്കെതിരെ ആക്രമണം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടു പേര്‍ വാഹനം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ബിഎംടിസി പീനിയ ഡിപ്പോയിലെ ബസുകളില്‍ പത്തുവര്‍ഷത്തോളമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ഇന്ദിര ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പീനീയയിലാണ് താമസം
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…