കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ മൂവേരിക്കര വാർഡിൽ തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ടശേഷം തൊഴിലുറപ്പ് മേറ്റും തൊഴിലാളികളും സിപിഎമ്മിന്റെ പോസ്‌റ്റോഫീസ് സമരത്തിന് പോയ സംഭവത്തിൽ ബിജെപി പ്രതിഷേധത്തിന് പിന്നാലെ സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയും എഇയും പരിശോധന നടത്തുന്നു
കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിലെ മൂവേരിക്കര വാർഡിൽ തൊഴിലുറപ്പ് രേഖകളിൽ ഒപ്പിട്ടശേഷം സിപിഎം ൻ്റെ പോസ്‌റ്റോഫീസ് സമരത്തിന് പോയ തൊഴിലുറപ്പ് മേറ്റിനും തൊഴിലാളികൾക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സമരം നടത്തി. പ്രതിഷേധത്തിന് പിന്നാലെ സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറിയും എഇയും പരിശോധനയ്ക്ക് ശേഷം തൊഴിലെടുക്കാതെ ഒപ്പുവച്ച് പാർട്ടി സമരത്തിന് പോയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.
ബിജെപി പാലിയോട് ഏര്യാ പ്രസിഡൻ്റും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ റ്റി ഐ അഭിലാഷ് പ്രതിഷേധത്തിന് നേതൃത്വം നൽകി. കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി നാറാണി സുധാകരൻ, ഗ്രാമപഞ്ചായത്തംഗം ചെറിയ കൊല്ലപ്രദീപ്, മണ്ഡലം മീഡിയ സെൽ കൺവീനർ സജിചന്ദ്രൻ, ഏരിയ ജനറൽ സെക്രട്ടറി മണിനാട് സന്തോഷ് എന്നിവരും പങ്കെടുത്തു
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…