actor-akshay-kumar-instagram-post
പാൻമസാല പരസ്യത്തിൽ അഭിനയിച്ച് വിവാദത്തിലായ സൂപ്പർതാരം അക്ഷയ് കുമാർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ തൻ്റെ ആരാധകരോട് മാപ്പറിയിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നതോടെയാണ് മാപ്പുപറഞ്ഞു താരം രംഗത്തെത്തിയത്.
അക്ഷയ് കുമാർ അഭിനയിച്ച വിമൽ പാൻ മസാലയുടെ പരസ്യം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.ഇതിനെത്തുടർന്ന് താരത്തിനെതിരെ പലതരത്തിലുള്ള പ്രെതിഷേധമാണ് സമൂഹമാധ്യമങ്ങൾ വഴി ഉണ്ടായത്.അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും ശേഷം അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം.
പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും പരസ്യവുമായുള്ള കരാർ പിൻവലിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇനി പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ല. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
“ഞാൻ എന്റെ ആരാധകരോടും എല്ലാ പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു. കുറച് ദിവസങ്ങൾ കൊണ്ടുള്ള നിങ്ങളുടെ പ്രതികരണം എന്നെ ഒരുപാട് വേദനിപ്പിച്ചു.ഞാൻ പുകയില ഉപയോഗിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല, വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് ഞാൻ മനസ്സിലാക്കുന്നു. ഞാൻ അതിൽ നിന്ന് വിനയപൂർവ്വം പിൻവാങ്ങുന്നു.നല്ല കാര്യങ്ങൾക്കായി എനിക്ക് ലഭിച്ച തുക പൂർണ്ണമായും സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു. കരാറിന്റെ നിയമപരമായ കാലാവധി അവസാനിക്കുന്നത് വരെ പരസ്യം അവർ സംപ്രേക്ഷണം ചെയ്യുന്നത് തുടരും.എന്നാൽ ഭാവിയിൽ പരസ്യങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു”, അക്ഷയ് കുമാർ .
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…