actor-bala-elizabeth-wedding-reception
മലയാളികളുടെ പ്രിയ നടൻ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ഇന്ന് ഉച്ചയ്ക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. കൂടാതെ “എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല പറഞ്ഞു.
വിവാഹ ശേഷം അടുത്ത സുഹൃത്തുക്കൾക്കായി വിവാഹ റിസപ്‌ഷനും ഒരുക്കിയിരുന്നു. റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് ബാല സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷൻ ആരാധകരെ അറിയിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്‌ഷൻ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. “അതെ, നാളെയാണ് ആ ദിവസം. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ വിഷമഘട്ടങ്ങളിൽ തന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല എലിസബത്തിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…