Kerala

നടൻ ദിലീപിന് ആശ്വാസം! നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം. ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പ്രത്യേക കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. ജസ്റ്റിസ് സോഫി തോമസിൻ്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നുമാണ് സർക്കാർ ഹർജിയിൽ ആരോപിച്ചത്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നായിരുന്നു ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ ചോർന്ന കേസിൽ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്‍റെ എതിർപ്പ് തള്ളിയായിരുന്നു അന്ന് നടിക്ക് അനുകൂലമായി കോടതി നടപടി.

കോടതി കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ പ്രിൻസിപ്പൽ സെഷൻസ് ഹണി എം വർഗീസ് നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പാണ് അതിജീവിതയ്ക്ക് കൈമാറാൻ ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയതിന് പിറകെയാണ് ഈ കേസിൽ അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്‍റെ അവകാശം ലംഘിക്കുകയാണെന്നായിരുന്നു ഉപഹർജിയിലെ വാദം. എന്നാൽ റിപ്പോർട്ട് രഹസ്യ രേഖയാക്കണമെന്നും പകർപ്പ് നടിയ്ക്ക് കൈമാറരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഈ ആവശ്യം ജസ്റ്റിസ് കെ ബാബു തള്ളി. 2018 ജനുവരി ഒന്‍പത് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളിലാണ് മെമ്മറി കാർഡിൽ പരിശോധന നടന്നത്. ഇത് അനധികൃതമെന്നാണ് അതിജീവിതയുടെ ഹർജിയിലുണ്ടായിരുന്നത്.

anaswara baburaj

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

34 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

51 mins ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

56 mins ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

1 hour ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago