CHAKKULATHKKAVU
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള അവലോകന യോഗം പൂർത്തിയായി. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ശേഷം ചേർന്ന സമ്മേളനത്തിന് കുട്ടനാട് തഹസിൽദാർ സൗമ്യ പി.കെ നേതൃത്വം നൽകിയപ്പോൾ, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷസ്ഥാനം വഹിക്കുകയും മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം പ്രകാശിപ്പിക്കുകയും ചെയ്തു. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, മത-സാംസ്കാരിക സംഘടനാ നേതാക്കൾ, വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഭക്തജനങ്ങൾക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കാൻ തീരുമാനമായി.
സനാതന ധർമ്മത്തിന്റെ പവിത്രത വിളിച്ചോതുന്ന ഈ മഹോത്സവത്തിന് ഈ മാസം 24-ന് പുലർച്ചെ നാലുമണിക്കുള്ള നിർമ്മാല്യദർശനത്തോടെ ഭക്തിനിർഭരമായ തുടക്കമാകും. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും രാവിലെ ഒൻപതിന് വിളിച്ചുചൊല്ലി പ്രാർത്ഥനയും നടന്ന ശേഷം, ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി പകരുന്ന ദിവ്യജ്യോതി നടപ്പന്തലിലെ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകരുന്നതോടെ പൊങ്കാല സമർപ്പണത്തിന് സമാരംഭമാകും. ചടങ്ങുകൾക്ക് മുന്നോടിയായി കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന ഭക്തജന സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും; തദ്ദേശ ജനപ്രതിനിധികളും വിവിധ സംഘടനാ പ്രതിനിധികളും ഈ ആത്മീയ സംഗമത്തിൽ ഭാഗമാകും.
ഭാരതീയ സംസ്കൃതിയുടെയും ദേവീഭക്തിയുടെയും മഹനീയ ദൃശ്യങ്ങളായ പകൽ നടക്കുന്ന പൊങ്കാലയും വൈകുന്നേരത്തെ കാർത്തിക ദീപ പ്രോജ്ജ്വലനവും ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എത്തിക്കുന്നതിനായി തത്ത്വമയി നെറ്റ്‌വർക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അന്നേദിവസം രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെ നീളുന്ന 12 മണിക്കൂർ ദൈർഘ്യമുള്ള പ്രത്യേക തത്സമയ സംപ്രേഷണത്തിലൂടെ ആ പുണ്യനിമിഷങ്ങൾ പ്രേക്ഷകർക്ക് നേരിട്ട് അനുഭവവേദ്യമാകും.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…