actor-kushboos-makeover-photo-goes-viral
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ഖുശ്‌ബു. താരത്തിന്റെ സിനിമയും രാഷ്ട്രീയവുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ 15 കിലോ ഭാരം കുറച്ച് ഗംഭീര മേക്കോവറിൽ എത്തി ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ രണ്ടു ചിത്രങ്ങൾ ചേർത്തുവച്ചുകൊണ്ട് ഖുശ്ബു തന്നെയാണ് മേക്കോവറിനെക്കുറിച്ച് ഇൻസ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
‘അന്നും ഇന്നും വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് ഖുശ്‌ബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചുകൊണ്ട് അടുത്തിടെ നിരവധി ചിത്രങ്ങളാണ് ഖുശ്ബു പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
മാത്രമല്ല അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. ‘കഠിനാധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല’ എന്നായിരുന്നു ഈ ചിത്രത്തോടൊപ്പം ഖുശ്ബു കുറിച്ചത്. വണ്ണം കുറച്ച് സ്ലിംആയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. വലിയ മേക്കോവറിലുള്ളതായിരുന്നു ചിത്രങ്ങൾ.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…