Cinema

“മാസ്”…ഇതൊക്കെ ലാലേട്ടന് നിസ്സാരം: കാലിലെ മസ്സിൽ പെരുപ്പിച്ച് കള്ളചിരിയുമായി മോഹൻലാൽ: വീഡിയോ കാണാം

ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് പോലെ തന്നെ മലയാളത്തിന്റെ സൂപ്പർ താരങ്ങളും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ്. താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ആരോഗ്യ കാര്യത്തിൽ നടന വിസ്‌മയം മോഹൻലാലും അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. തന്റെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും താരം പലപ്പോഴും പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്. ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ പ്രത്യേകമായി ചെയ്യുന്ന വർക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്. പൊതുവെ എല്ലാവർക്കും മടിയുള്ള ഒന്നാണ് കാലുകളിലെ മസിലുകൾക്കായി ലെഗ് ഡേ വർക്ക് ഔട്ട്. എന്നാൽ അതെ ലെഗ് ഡേയിൽ ഏതു മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹൻലാലിന്റെ ഈ പ്രകടനം. അത് മാത്രമല്ല വീഡിയോ അവസാനിക്കുമ്പോൾ ലാലേട്ടന്റെ ഒരു പൊട്ടിചിരിയുണ്ട് അതിലാണ് ആരാധകർ വീണുപോകുന്നതെന്നാണ് കമന്റ്, ഗർവാസീസ് ആശാൻ കണ്ടാൽ മറ്റേ സ്ഥിരം ഡയലോഗ്‌ പറയും. “എടാ എൽദോ..”, ആ ചിരി, അങ്ങനെ നിരവധി കമന്റ് ആണ് വരുന്നത്. കൂടാതെ ഈ പ്രായത്തിലും കാഫ് മസിൽസ് കാത്തു സൂക്ഷിക്കാൻ സ്ഥിരമായുള്ള വർക്കൗട്ടിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അതേസമയം, ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ‘ട്വൽത്ത് മാൻ’ സിനിമയുടെ ലൊക്കേഷനിലാണ് താരമിപ്പോൾ. ഇത്തവണ ഒരു മിസ്റ്ററി ത്രില്ലർ ചിത്രവുമായാണ് എത്തുന്നത്. വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അനിൽ ജോൺസൺ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം രാജീവ് കോവിലകം നിർവഹിക്കുന്നു. മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാമും അണിയറയിലാണ്. എമ്പുരാൻ, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾക്ക് പുറമെയാണ് മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’, പ്രിയദർശന്റെ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

admin

Recent Posts

നയതന്ത്ര ചാനല്‍ വഴി അഫ്ഗാന്‍ കൗണ്‍സില്‍ ജനറല്‍ 25KG സ്വര്‍ണ്ണം കടത്തി !

ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…

7 hours ago

വി കെ ശ്രീകണ്ഠന്‍ 25K, കെ മുരളീധരന്‍ 20 K, ഷാഫി പറമ്പില്‍ 50 K. വയനാട്ടില്‍ രാഹുലിന് എത്ര ഭൂരിപക്ഷം?

രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…

7 hours ago

ഇന്ത്യയ്‌ക്കെതിരേ തെളിവു കണ്ടുപിടിക്കാന്‍ പണിപ്പെട്ട് കാനഡ| കസേര വിട്ടൊരു കളിയില്ല ട്രൂഡോയ്ക്ക്|

ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…

8 hours ago

കടന്നു പോകുന്നത് കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനം ; ഇന്ന് ധീര ദേശാഭിമാനി വീര വിനായക സവർക്കറുടെ കേരള സന്ദർശനത്തിന്റെ 84-മത് വാർഷികം

കടന്നു പോകുന്ന മെയ്‌ 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…

8 hours ago

ആ സിവിൽ സർവീസ് മോഹം ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ട !ദേശീയ സേവാഭാരതി കേരളവും SAMKALP IAS കേരളയും സഹകരിച്ച് SAMKALP IAS അക്കാദമിയിൽ നടക്കുന്ന സൗജന്യ സിവിൽ സർവീസ് പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…

10 hours ago

“മേയറുടെ പക എന്റെ ജോലി തെറിപ്പിച്ചു !” ആരോപണവുമായി തിരുവനന്തപുരം നഗരസഭാ മുന്‍ ജീവനക്കാരൻ

നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…

10 hours ago