ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. വീട്ടിൽ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിനു മൊഴി നൽകി.
നാലു ദിവസത്തിനിടെ മൂന്നു കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം അരിയല്ലൂരില്‍ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജ്യത്തെയും കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 പരീക്ഷകേന്ദ്രങ്ങളിൽ 1,16,010 പേരാണ് എഴുതിയത്. പരീക്ഷാർഥികൾ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് https://neet.nta.nic.in// വെബ്സൈറ്റ് വഴി കാണാനും ഡൗൺലോഡ് ചെയ്യാനും അവസരമൊരുക്കും. ഒക്ടോബറിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഒഴികെയുള്ള മുഴുവൻ മെഡിക്കൽ, ഡെൻറൽ സീറ്റുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കും സംസ്ഥാന റാങ്ക് പട്ടിക അനുസരിച്ചായിരിക്കും പ്രവേശനം.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…