Categories: IndiaKerala

വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് നടൻ മുകേഷ്: സമൂഹമാധ്യമത്തിൽ വൈറലായി ഫോൺ സംഭാഷണം

കൊല്ലം: പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് കയർത്ത് നടൻ മുകേഷ് എം എൽ എ. പരാതി പോലും കേള്‍ക്കാതെയാണ് മുകേഷ് വിദ്യാർത്ഥിയോട് കയർത്തത്. അത്യാവശ്യമായി ഒരു പരാതി പറയാനുണ്ടെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയോട് വളരെ മോശമായാണ് എംഎല്‍എ സംസാരിച്ചത്. മുകേഷിന്റെ ഫോണ്‍ സംഭാഷണം ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.

താന്‍ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോണ്‍ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാര്‍ത്ഥിയോട് ചൂടായത്. പിന്നീട് താന്‍ കൂട്ടുകാരന്‍ നമ്പർ തന്നിട്ടാണ് വിളിച്ചതെന്നും പാലക്കാട് നിന്നാണ് ഫോണ്‍ എന്ന് അറിയിച്ചപ്പോള്‍ പാലക്കാട് എംഎല്‍എ എന്നൊരാള്‍ ജീവനോടെ ഇരിക്കുമ്പോഴാണോ വേറെ ജില്ലയിലെ എംഎല്‍എയെ വിളിക്കുന്നത്. സ്വന്തം എംഎല്‍എയുടെ നമ്പർ തരാതെ മറ്റൊരു ജില്ലയിലെ എംഎല്‍എയുടെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം.

കൂടാതെ ഒറ്റപ്പാലം സ്വദേശിയായ കുട്ടിയോട് എംഎല്‍എയുടെ പേര് അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതോടെ നീ എന്റെ അടുത്തുണ്ടെല്‍ നിന്നെ ഞാന്‍ ചൂരല്‍ വെച്ച്‌ അടിച്ചേനെ, ഒറ്റപ്പാലം എംഎല്‍എയുടെ പേര് കണ്ടുപിടി്ച്ച്‌ അയാളെ വിളിക്ക്, അയാള്‍ എന്ത് പറയുന്നുവെന്ന് നോക്കിയിട്ട് തന്നെ വിളിക്കാനും പറഞ്ഞ് മുകേഷ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വിദ്യാര്‍ത്ഥിയുടെ പരാതി എന്താണെന്ന് ചോദിക്കാനോ അറിയാനോ മുകേഷ് ശ്രമിച്ചില്ല.എന്തായാലും നിരവധിപേരാണ് ഈ സംഭവത്തിൽ നടനെതിരെ തിരിഞ്ഞിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

7 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

11 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

13 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

20 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago