പ്രമുഖ നാടക സീരിയല്‍ സിനിമ നടനും ചലച്ചിത്ര നിര്‍മാതാവുമായ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്ന ഫിലിപ്പ് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ വസിതിയിലായിരുന്നു അന്ത്യം.
കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു ഡി ഫിലിപ്പ്. 1981ല്‍ കോലങ്ങള്‍ എന്ന കെ ജി ജോര്‍ജ് ചിത്രം നിര്‍മിച്ചു. കഥാവശേഷന്‍. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് തിരുവല്ലംകാരനായ ഫിലിപ്പ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്ത്യം സംഭവിച്ചത്. പ്രൊഫഷണല്‍ നാടക വേദിയിൽ നിന്നാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്.
കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർഥം, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെയും കെപിഎസിയുടെയും പ്രധാന നടനായിരുന്നു ഡി ഫിലിപ്പ് 1980ലെ പ്രളയം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് 1981ൽ കെ.ജി ജോർജ് ചിത്രം കോലങ്ങളുടെ സഹനിർമാതാവും കൂടിയായിരുന്നു ഫിലിപ്പ്. സംസ്കാരം പിന്നീട്
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…