Cinema

നടൻ ചിമ്പുവിന് ഓണററി ഡോക്ടറേറ്റ് : വീഡിയോ

തെന്നിന്ത്യൻ നടൻ ചിമ്പുവിന് വേൽസ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. നിലവിലെ സിനിമാ രംഗത്തെ വിശിഷ്ടമായ സേവനങ്ങൾക്കാണ് താരത്തിന് അം​ഗീകാരം ലഭിച്ചത്. ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തു. നേരത്തെ എം ജി രാമചന്ദ്രൻ, ശിവാജി ഗണേശൻ, കമൽഹാസൻ, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാർ മുമ്പ് ഈ അം​ഗീകാരത്തിന് അർഹരായിട്ടുണ്ട്.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ നേട്ടങ്ങൾ ഗവേഷണം ചെയ്യുന്ന കമ്മിറ്റി അംഗങ്ങളുടെ ഒരു പാനലാണ് താരത്തെ അം​ഗീകാരത്തിന് അർഹനെന്ന് തീരുമാനിച്ചത്. ”സിലംബരശൻ ടി ആറിന്റെ കഴിവുകൾക്കും സിനിമാ മേഖലയിലെ പ്രയത്‌നങ്ങൾക്കുമുള്ള അംഗീകാരമായി നടന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചതെന്നും, അതിൽ അതിയായ സന്തോഷമുണ്ടെന്നും വെൽസ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇഷാരി കെ ഗണേഷ് പറഞ്ഞു.

വെൽസ് ഫിലിം ഇന്റർനാഷണൽ നിർമ്മിക്കുന്ന സിനിമയിൽ സിമ്പു ഭാ​ഗമാണെന്നതുമായി ഈ അം​ഗീകാരത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.” ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’ ആണ് ആരാധകർ കാത്തിരിക്കുന്ന ചിമ്പുവിന്റെ അടുത്ത സിനിമ. സിനിമയുടെ ടീസർ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

1 hour ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

3 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

7 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

7 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

7 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

7 hours ago