Celebrity

സ്കൂളിലെ വാർഷികാഘോഷത്തിന് വരുമോ എന്ന് നസ്രിയ നസിമിന്റെ ഇൻസ്റ്റാഗ്രാം കമന്റ് ;ആരാധികയെ കാണാൻ സ്കൂളിലെത്തി നടൻ ഉണ്ണിമുകുന്ദൻ

തിരുവനന്തപുരം : സ്കൂൾ വാർഷികാഘോഷത്തിന് വരുമോ എന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമന്‍റ് ഇട്ട നസ്രിയ നസിം എന്ന കുട്ടി ആരാധികയെ കാണാൻ നടൻ ഉണ്ണിമുകുന്ദൻ സ്കൂളിൽ നേരിട്ടെത്തി.സ്കൂളിലെ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കണ്ട ശേഷമാണ് നടന്‍ മടങ്ങിയത്.ആറ്റിങ്ങൽ ശ്രീവിദ്യാധിരാജ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളെ കാണാനാണ് ഉണ്ണിമുകുന്ദൻ സ്കൂളിൽ എത്തിയത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകരും ആരാധകരാണെന്നാണ് താരത്തിന് ലഭിച്ച പ്രതികരണം വ്യക്തമാക്കുന്നത്.ഫെബ്രുവരി 11നാണ് സ്കൂളിലെ വാർഷികാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വാർഷികാഘോഷത്തിന് അതിഥിയായി ഉണ്ണിമുകുന്ദനെ കൊണ്ടുവരണമെന്ന ആഗ്രഹം സ്കൂളിലെ കുട്ടികൾ അദ്ധ്യാപകർക്ക് മുന്നിൽ പങ്കുവെച്ചിരുന്നു.

പിന്നാലെയാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ നസ്രിയ നസീം നടൻ ഉണ്ണിമുകുന്ദൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിന് അടിയിൽ തങ്ങളുടെ ആഗ്രഹം കമന്റ് ആയി രേഖപ്പെടുത്തിയത്. അവസാനവർഷ വിദ്യാർഥികളായ തങ്ങളുടെ നിരന്തരമായ നിർബന്ധവും ശല്യവും കാരണമാണ് സ്കൂൾ അധികൃതർ 48 വർഷത്തിനിടയിൽ ആദ്യമായി വാർഷികാഘോഷം സംഘടിപ്പിക്കുന്നതെന്നും അതിൽ തങ്ങളുടെ ഏറെ നാളത്തെ ആഗ്രഹം പോലെ ഉണ്ണിമുകുന്ദൻ അതിഥിയായി എത്തണമെന്നും നസ്രിയ ആഗ്രഹം രേഖപ്പെടുത്തി.

താരത്തിനൊപ്പം മാളികപ്പുറം സിനിമയുടെ സംവിധായകൻ വിഷ്ണു തിരക്കഥാകൃത്ത് അഭിലാഷ് എന്നിവരും എത്തി. തന്നെ കാണാൻ തടിച്ചുകൂടിയ കുട്ടികളോട് സ്കൂൾ വരാന്തയിലെ തണലിലേക്ക് ഒതുങ്ങി നിൽക്കാൻ താരം ആവശ്യപ്പെടുകയായിരുന്നു. കുട്ടികളെ വെയിലത്ത് നിർത്തിയത് ശരിയായില്ല എന്ന അഭിപ്രായവും താരവും ഒപ്പമുണ്ടായിരുന്നവരും സ്കൂൾ അധികൃതർക്ക് മുന്നിൽ അറിയിച്ചു. ഫെബ്രുവരി 11ന് നടക്കുന്ന സ്കൂൾ വാർഷികാഘോഷത്തിന് പരമാവധി എത്താൻ ശ്രമിക്കാം എന്ന് വാക്ക് നൽകി ഉണ്ണി മുകുന്ദനും സംഘവും മടങ്ങി.

Anusha PV

Recent Posts

ഇന്ദിരാ ​ഗാന്ധി ഉയിർത്തെഴുന്നേറ്റ് വന്നാൽ പോലും സിഎഎ പിൻവലിക്കില്ല ! പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ പൗരത്വം നൽകും ;വെല്ലുവിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരൊക്കെ എന്തൊക്കെ ചെയ്താലും പൗരത്വ…

30 mins ago

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷിയിലേക്ക് കടന്ന് പാകിസ്ഥാൻ; ലക്ഷ്യം ആ​ഗോള ലഹരി മാർക്കറ്റ്!

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ നീക്കവുമായി പാകിസ്ഥാൻ. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി…

42 mins ago

ഡ്രൈവിം​ഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തലശ്ശേരിയിലും മുക്കത്തും പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരണം ഉത്തരവ് പിൻവലിക്കണമെന്നാവശ്യവുമായി മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ സമരം അഞ്ചാം ദിവസവും തുടരുന്നു.…

44 mins ago