Kerala

”ഉമ്മൻചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് ചെയ്യണം’? അന്തരിച്ച മുൻ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകൻ, വീഡിയോ വൈറൽ, രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അധിക്ഷേപവുമായി നടൻ വിനായകൻ രംഗത്ത്. രാത്രി ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അധിക്ഷേപകരമായ രീതിയിൽ വിനായകൻ പ്രതികരിക്കുന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി എന്നാണ് വിനായകൻ വിഡിയോയിലൂടെ ചോദിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് വാർത്തകൾ നൽകുന്നതിനേയും താരം വിമർശിക്കുന്നുണ്ട്.

‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്. നിർത്ത് ഉമ്മൻചാണ്ടി ചത്തുപോയി’ – വിനായകൻ ലൈവിൽ പറഞ്ഞു.

അതിനിടെ വിഡിയോ വൻ ചർച്ചയായതോടെ പിന്നീട് പിൻവലിക്കപ്പെട്ടു. എന്നാല്‍, സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. വിനായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ വിമർശന കമന്‍റുകള്‍ നിറയുകയാണ്.

Anusha PV

Recent Posts

യൂറോപ്പ് യാത്രകള്‍ക്കു ചെലവേറും, ഷെങ്കന്‍ വീസ ഫീസ് 12% വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ്…

54 mins ago

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട !അന്ത്യവിശ്രമം തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്കരിച്ചു. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച്…

1 hour ago

കൊടകര കുഴല്‍പ്പണക്കേസില്‍ എഎപിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; പിന്നില്‍ രാഷ്ട്രീയലക്ഷ്യമെന്ന് ഇഡി

ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി

1 hour ago