പ്രതീകാത്മക ചിത്രം
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ക്ക് ചെലവേറും. ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള ഷെങ്കന്‍ വീസ ഫീസില്‍ വര്‍ദ്ധനവു വരുത്താന്‍ തീരുമാനിച്ചു. 12ശതമാനത്തോളം വര്‍ദ്ധനവായിരിക്കും ഫീസ് ഇനങ്ങളില്‍ ഉണ്ടാവുക. മുതിര്‍ന്നവര്‍ക്കുള്ള ഫീസ് €80 മുതല്‍ €90 വരെയും കുട്ടികളുടെ വീസയില്‍ €40 മുതല്‍ €45 വരെയും വര്‍ദ്ധനവുണ്ട്. 2024 ജൂണ്‍ 11 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രകള്‍ക്കും അനുമതി നല്‍കുന്ന താല്‍ക്കാലിക വീസയാണ് ഷെങ്കന്‍ വീസ എന്നറിയപ്പെടുന്നത്. കരാറില്‍ ഒപ്പിട്ട എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ഈ വീസ നല്‍കാന്‍ കഴിയും. 27 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ 25 രാജ്യങ്ങളും ഷെങ്കന്‍ പ്രദേശത്തിന്റെ ഭാഗമാണ്. യൂറോപ്യന്‍ യൂണിയന്റെ അംഗരാജ്യങ്ങള്‍, അതായത് യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, ഐസ്ലാന്റ്, എന്നിവയ്ക്ക് പുറമേ, മൂന്ന് മൈക്രോസ്റ്റേറ്റുകള്‍, മൊണാക്കോ, സാന്‍ മരിനോ, വത്തിക്കാന്‍ നഗരം എന്നിവയും ഷെങ്കന്‍വീസാ ചട്ടങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളാണ്.
ലോകമെമ്പാടുമുള്ള ഷെങ്കന്‍ വിസ ഫീസ് 12% വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം യൂറോപ്യന്‍ കമ്മീഷന്‍ അംഗീകരിച്ചതായി സ്ലോവേനിയയുടെ വിദേശകാര്യ, യൂറോപ്യന്‍ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ പ്രായപൂര്‍ത്തിയായ അപേക്ഷകരുടെ ഫീസ് 80 യൂറോയില്‍ നിന്ന് 90 യൂറോയായി ഉയരും, ആറ് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഫീസ് 40 യൂറോയില്‍ നിന്ന് 45 യൂറോയായി ഉയരും. 2023 ഡിസംബറില്‍ നടന്ന EU അവലോകന യോഗത്തെ തുടര്‍ന്നാണ് ഈ തീരുമാനംഓരോ മൂന്ന് വര്‍ഷത്തിലും ഷെങ്കന്‍ വിസ നിരക്കുകള്‍ പരിഷ്‌ക്കരിക്കാനാണ് യോഗം അനുശാസിക്കുന്നത് പണപ്പെരുപ്പവും സിവില്‍ സര്‍വീസ് ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതുമാണ് ഫീസ് വര്‍ധനവിന് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിശദീകരിക്കുന്നു.
2023-ല്‍, ഷെങ്കന്‍ വീസകള്‍ക്കായി 10.3 ദശലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍ യൂറോപ്പിലെ അസ്വസ്ഥതകള്‍ സഞ്ചാരികളുടെ എണ്ണത്തെയും ബാധിച്ചിട്ടുണ്ട്. 2019-ലെ 17 ദശലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ വന്‍ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…