anushka-shetty-turns-40-uv-creations-announces-new-film-video
തെന്നിന്ത്യൻ താരാ സുന്ദരി അനുഷ്‌ക ഷെട്ടിയുടെ 40ാം ജന്മദിനമാണ് ഇന്ന്. ഇപ്പോഴിതാ ഏറ്റവും പ്രധാനപ്പെട്ട ഈ ദിവസത്തിൽ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ് താരം ആരാധകരെ അറിയിച്ചത്. അനുഷ്കയുടെ 48ാം ചിത്രമാണിത്.
ഒരു ചെറു വിഡിയോയിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. പ്രമുഖ ബാനറായ യുവി ക്രിയേഷൻസുമായി ചേർന്നാണ് അനുഷ്കയുടെ പുതിയ ചിത്രം. താരത്തിനെ നായികയാക്കി യുവി ക്രിയേഷൻസിന്റെ ഹാട്രിക് ചിത്രമാണ് ഇത്. മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനുഷ്കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനുഷ്കയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
അതേസമയം യുവി ക്രിയേഷൻസിന്റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ മിർച്ചി, 2018 ൽ ഭാഗ്മതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിർമാണ കമ്പനി വീഡിയോയിൽ പറയുന്നു. ഈ ചിത്രങ്ങൾക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷൻസിന്റെ തീരുമാനം. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് യുവി ക്രിയേഷൻസാണ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…