Actress assault case; Pulsar Suni will file a bail application in the trial court today
കൊച്ചി: നടി ആക്രമണ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ സുനിയുടെ അപേക്ഷ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാൻ കഴിയും.
പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതിയിൽ സുനിയെ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് നിർദ്ദേശിച്ചത്. ഇതിന്‍റെ ഭാഗമായി ആണ് ഇന്ന് വിചാരണ കോടതിയിൽ പൾസർ സുനി അപേക്ഷ നൽകുന്നത്. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സർക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവിൽ എറണാകുളം സബ്ജയിലിൽ റിമാൻഡിലാണ്.
2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുപ്രീംകോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകൻ വിസ്താരം നടത്തിയത്. എന്നാൽ എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീംകോടതി വാദം കേൾക്കലിനിടെ ചോദിച്ചു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാർ പൾസർ സുനിക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും ജാമ്യത്തിലിറങ്ങിയാൽ സമൂഹത്തിന് തന്നെ ഭീഷണിയാകുമെന്നും സുപ്രീംകോടതിയിൽ അറിയിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല. തുടർന്ന്, പൾസർ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് കോടതി നിർദ്ദേശിച്ചത്.
വേദപണ്ഡിതനും കോഴിക്കോട് കശ്യപാശ്രമം വേദ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകനുമായ ആചാര്യശ്രീ എം.ആർ. രാജേഷ് ജിയുടെ ജന്മദിനാഘോഷം ഇന്ന് കോഴിക്കോട് നടക്കും.…
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സർക്കാരിന്റെ നിലപാടിൽ നിർണായക മാറ്റം. ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത വേണമെന്ന്…
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…