Bhavana Wedding Anniversary
മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ തന്റെ നാലാം വിവാഹ വാർഷികത്തിന് (Bhavana Wedding Anniversary) ഹൃദ്യമായ ഒരു കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് നവീന് ആശംസകളുമായി ഭാവന തന്നെ രംഗത്തെത്തിയിട്ടുണ്ട്. നവീനൊപ്പമുള്ള ചിത്രവും ഭാവന പങ്കുവച്ചു. കുസൃതി നിറഞ്ഞ അടിക്കുറിപ്പോടെയാണ് ആശംസകൾ നേർന്നിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന കുറിച്ചത്. അതോടൊപ്പം എന്നും എന്റേത് ” എന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി ഭാവന എഴുതിയിട്ടുണ്ട്.
2018 ജനുവരി 22നായിരുന്നു കന്നഡ നടനും നിർമ്മാതാവുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലാത്ത താരം നവീനൊപ്പം ബെംഗളൂളൂരുവിലാണ് താമസം. ഭജ്രംഗി 2′ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. അതേസമയം കഴിഞ്ഞദിവസം ഭാവന പങ്കിട്ട ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കുറച്ച് കാലത്തിനു ശേഷം ഭാവന അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ പകർത്തിയ ചിത്രങ്ങളായിരുന്നു ഭാവന പങ്കിട്ടത്. ഇപ്പോഴിതാ ഭാവനയുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറിയിരിക്കുകയാണ്. രാജ്ഞിമാർ കരയില്ല, അഗ്നിപോലെ ജ്വലിക്കും എന്ന് അർത്ഥം വരുന്ന ഗാനം പശ്ചാത്തലത്തിൽ വരുന്ന വീഡിയോ ആണ് ഭാവനയുടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും വാട്ട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് സ്റ്റോറിയായുമൊക്കെ നിറഞ്ഞിരിക്കുകയാണ് ഈ വീഡിയോ ഇപ്പോൾ.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…