കൊച്ചി: മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾക്കായി വ്യാപക തിരച്ചിൽ. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമം തുടങ്ങി. പ്രവേശന കവാടത്തിൽ രേഖപ്പെടുത്തിയ പേര് വിവരങ്ങളും പരിശോധിച്ചു. ഇവർ മൊബൈൽ ഫോൺ നമ്പർ നൽകിയിട്ടില്ല. മറ്റൊരാൾക്കെന്ന വ്യാജേനയാണ് അകത്തു കടന്നത്.
അതേസമയം സിസിടിവി ദൃശ്യങ്ങളിൽ അപമാനിക്കൽ ശ്രമം വ്യക്തമാണ്.
സംഭവം നടന്ന സമയത്തെ പൂർണ സിസിടിവി ദൃശ്യങ്ങൾ ലുലു മാൾ അധികൃതർ പൊലീസിനു കൈമാറി. പ്രതികളെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഇതിൽ നിന്നു ലഭിച്ചിട്ടുണ്ട്. പ്രതികൾ മാസ്‌ക് വച്ചതിനാൽ മുഖം വ്യക്തമാകാത്തതു തിരിച്ചടിയായി. കൂടുതൽ വ്യക്തത ലഭിക്കാൻ സമീപ പ്രദേശത്തെ മറ്റു സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. വന്നതും പോയതും മെട്രോ ട്രെയിനിലാണ്. മുട്ടം ഭാഗത്തു നിന്നാണ് ഇവർ രണ്ടു പേരും വന്നത്. നടിക്കെതിരെ ബോധപൂർവ്വമുള്ള അപമാനിക്കൽ ശ്രമമാണ് നടന്നതെന്നും വ്യക്തമാണ്.പൊലീസിൽ പരാതിപ്പെട്ടില്ലെങ്കിലും തനിക്കുണ്ടായ ദുരനുഭവം നടി സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതോടെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. ഇടപ്പള്ളിയിലെ ലുലു മാളിൽ വ്യാഴാഴ്ച കുടുംബത്തോടൊപ്പം എത്തിയ തന്നെ 2 ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ച ശേഷം പിന്തുടർന്നെന്നുമായിരുന്നു സമൂഹമാധ്യമത്തിലിട്ട കുറിപ്പ്. ഇതു ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണം നടത്താൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, കളമശേരി പൊലീസിനു നിർദ്ദേശം നൽകി. തുടർന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയിൽ നിന്നു പരാതി എഴുതി വാങ്ങി. ഇതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാളിലെ ഹൈപ്പർ മാർക്കറ്റിലെത്തിയപ്പോൾ 2 പേർ പിന്തുടരുകയും ഒരു തിരക്കുമില്ലാത്ത ഇടനാഴിയിൽവച്ച് ശരീരത്തിൽ സ്പർശിച്ചു കടന്നുപോവുകയും ചെയ്തു. മനഃപൂർവമല്ല എന്നു കരുതിയതിനാൽ ആദ്യം പ്രതികരിച്ചില്ല. എന്നാൽ, സംഭവം കണ്ട സഹോദരി അടുത്തെത്തി ‘കുഴപ്പമില്ലല്ലോ’ എന്നു ചോദിച്ചപ്പോഴാണു പ്രതികൾ മനഃപൂർവം ചെയ്തതാണെന്നു മനസ്സിലായത്. പിന്നീടു കൗണ്ടറിൽ പണമടയ്ക്കുവാൻ നിൽക്കുന്ന സമയത്ത് ഇവർ വീണ്ടും നടിയുടെയും സഹോദരിയുടെയും അരികിൽ എത്തി ‘ഏതൊക്കെ സിനിമയിലാണ് അഭിനയിച്ചത്’ എന്നു ചോദിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. നടിയുടെ അമ്മ അടുത്തെത്തിയപ്പോഴാണു യുവാക്കൾ സ്ഥലം വിട്ടത്.
സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കാനുള്ള മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിന് താൽക്കാലിക തടയിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ്…
ശബരിമല തീർത്ഥാടന പാതയിൽ വാഹനയാത്രക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ 24 മണിക്കൂറും സേവനസന്നദ്ധമായി മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ…
വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ…
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം ഇന്ന് തെളിയും. രാവിലെ 4.30ന് വിശേഷാൽ പൂജകളോടെ…
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ശബരിമലയിൽ ദർശനത്തിനായി ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന ഭക്തരുടെ എണ്ണവും യഥാർത്ഥത്തിൽ സന്നിധാനത്ത് എത്തുന്ന…
ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള നിലവറദീപം…