Major Drug Bust in Guwahati: Heroin Worth ₹85 Crore Seized, Two Arrested
വടക്കുകിഴക്കൻ ഭാരതത്തിൽ ലഹരിക്കടത്തിനെതിരായ നടപടികൾ ശക്തമാക്കി അസം പോലീസിന്റെ പ്രത്യേക ദൗത്യസംഘമായ എസ്ടിഎഫ്. ഗുവാഹത്തിയുടെ പ്രാന്തപ്രദേശമായ അമിൻഗാവിൽ നടത്തിയ പരിശോധനയിൽ 85 കോടി രൂപയോളം വിലമതിക്കുന്ന 10.72 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. നവംബർ 19-ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ കറുത്ത ഫോർഡ് എൻഡവർ വാഹനത്തിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. മണിപ്പൂരിലെ ടെങ്നൗപാലിൽനിന്ന് പശ്ചിമബംഗാളിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വാഹനത്തിലുണ്ടായിരുന്ന റകിബുൾ ഇസ്ലാം, മുഹമ്മദ് ജഹാംഗീർ അലി എന്നിവരെ അറസ്റ്റ് ചെയ്തു. അസം എസ്ടിഎഫ് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് കല്യാൺ പഥക്കിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാല് മാസത്തിനിടെ ആയിരം കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിമരുന്നുകൾ സുരക്ഷാ ഏജൻസികൾ പിടിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറിൽ അസം റൈഫിൾസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഹെയ്‌ലകണ്ടി ജില്ലയിൽനിന്ന് 327 കോടി രൂപ വിലമതിക്കുന്ന 109.2 കിലോഗ്രാം യാബ ഗുളികകൾ പിടികൂടിയിരുന്നു. ഓഗസ്റ്റ് 27-ന് കച്ചാർ ജില്ലയിലെ ലഖിപൂരിൽനിന്ന് 168 കോടി രൂപ വിലമതിക്കുന്ന യാബ ഗുളികകളും പിടിച്ചെടുത്തു. മണിപ്പൂർ, മിസോറം അതിർത്തികളിലൂടെ സജീവമായ ലഹരിക്കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ടുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് സുരക്ഷാ ഏജൻസികളുടെ നീക്കം.
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…