KAVYA-MADHAVAN
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി. കാവ്യയുടെ അച്ഛൻ മാധവൻ, അമ്മ ശ്യാമള, കൂടാതെ ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. തുടരന്വേഷണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടത്തിയത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.
കേസിൽ പ്രധാന മാപ്പുസാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസിന്റെ സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ ഒരു സ്വകാര്യ ബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. ഇത് കാവ്യ നേരിട്ടല്ല കൈകാര്യം ചെയ്തിരുന്നത്. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ഇതിലെ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം പറയുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങളറിയാനാണ് കാവ്യയുടെ അച്ഛൻ മാധവനെ ചോദ്യം ചെയ്തത്.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…