4-yrs-girl-death-snake-bite-father-police-arrest
കുലശേഖരം: മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവട്ടാറിന് സമീപം കുട്ടയ്‌ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. സുരേന്ദ്രന്റെ മകൾ സുഷ്വിക ആണ് മരിച്ചത്. കുട്ടിയുടെ അമ്മ സുജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം നടന്നത്.
മദ്യപിച്ചെത്തി സുരേന്ദ്രൻ ബഹളം വക്കാൻ തുടങ്ങിയതോടെ സുഷ്വികയും മൂത്ത സഹോദരങ്ങളും വീടിന് പുറത്തേക്ക് ഓടുകയും അടുത്തുള്ള ഒരു തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇളയ കുഞ്ഞിനെ പാമ്പ് കടിച്ചത്. പന്ത്രണ്ട് വയസ്സുകാരനായ ചേട്ടനും, ഒമ്പത് വയസ്സുകാരിയായ ചേച്ചിക്കുമൊപ്പമാണ് സുഷ്വിക ഒളിച്ചിരുന്നത്.
എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ എന്തോ കടിച്ചെന്ന് പെൺകുട്ടി സഹോദരങ്ങളോട് പറയുകയായിരുന്നു. ഇവരുടെ അച്ഛനായ സുരേന്ദ്രൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്‌ക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തിരുവട്ടാർ പോലീസ് അന്വേഷണം തുടരുകയാണ്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…