India

‘ഇത് രാഷ്ട്രീയമോ മതമോ അല്ല; മതങ്ങൾ തമ്മിലുള്ള പ്രശ്നവുമല്ല; ഇത് ജീവിതവും മരണവുമായി ബന്ധപ്പെട്ടതാണ്; ഭീകരവാദവും മനുഷ്യത്വവും തമ്മിലുള്ള പോരാട്ടമാണ്’ കേരളാ സ്റ്റോറിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് ഉചിതമായ മറുപടി നൽകി ആദാ ശർമ്മ

കേരളാ സ്റ്റോറി എന്ന ചിത്രം സമൂഹത്തിൽ മത സ്പർദ്ധ സൃഷ്ടിക്കുന്നതാണെന്നും പ്രൊപ്പഗാണ്ടയാണെന്നും പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി നദി ആദാ ശർമ്മ. ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ലെന്നും ജീവിതം നശിപ്പിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ കഥയാണെന്നും അവർ ട്വീറ്റ് ചെയ്‌തു. “കേരളാ സ്റ്റോറി തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ മറ്റജണ്ടകളോ ചർച്ച ചെയ്യുന്നില്ല. മതങ്ങൾ തമ്മിലുള്ള പ്രശ്നവുമല്ല. ഇത് ചർച്ച ചെയ്യുന്നത് അതിനേക്കാൾ ഗുരുതരമായ വിഷയമാണ്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പോരാട്ടമാണ്. ഇത് മാനവികതയും ഭീകരവാദവും തമ്മിലുള്ള പോരാട്ടമാണ്. ഇതിനെ പ്രൊപ്പഗാണ്ടാ എന്നു വിളിക്കുന്നതിലൂടെ നമ്മൾ ജീവിതം നശിപ്പിക്കപ്പെട്ട നിരപരാധികളായ പെൺകുട്ടികളുടെ കഥയാണ് കാണാതെപോകുന്നത്” അവർ ട്വീറ്റ് ചെയ്‌തു. വിമർശകരുടെ വായടപ്പിക്കുന്ന ഉചിതമായ മറുപടിയെന്നാണ് നിരവധിപേർ ആദാ ശർമ്മയുടെ ട്വീറ്റിനെ വിലയിരുത്തുന്നത്.

മെയ് അഞ്ചിനാണ് ചിത്രം പ്രദർശനത്തിനെത്തുക. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റുകളുടെ കഥപറയുന്ന ചിത്രമാണ് കേരളാ സ്റ്റോറി. ചിത്രത്തിന്റെ ടീസറും, ട്രെയ്‌ലറും ഏറെ വിവാദമായിരുന്നു. മുസ്ലിം മത മൗലികവാദ സംഘടനകളും ചില രാഷ്ട്രീയപ്പാർട്ടികളും ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് വന്ന ഹർജ്ജി സുപ്രീംകോടതി തള്ളിയിരുന്നു. സെൻസർബോർഡും ചിത്രത്തിന് പ്രദർശനാനുമതി നൽകിക്കഴിഞ്ഞു. അതേസമയം റേറ്റിങ്ങുകളിൽ മുന്നിലാണ് ചിത്രം. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്ത് ചിത്രങ്ങളിൽ ഒന്നാണ് കേരളാ സ്റ്റോറി. ഇന്നലെ ജെ എൻ യു ക്യാമ്പസ്സിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നിറഞ്ഞ സദസ്സിൽ നടന്നു.

Kumar Samyogee

Recent Posts

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…

38 minutes ago

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…

41 minutes ago

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…

45 minutes ago

മെക്സിക്കോയെ മുന്നിൽ നിർത്തി ട്രമ്പിന്റെ കള്ളക്കളി!കനത്ത തിരിച്ചടി നൽകുമെന്ന് ഭാരതം| MEXICO| TARIFFS

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…

53 minutes ago

യൂക്ലിഡിനും പൈഥഗോറസിനും മുൻപേ പുഷ്‌കലമായ ഭാരതീയ ജ്യാമിതി | SHUBHADINAM

ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…

56 minutes ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

13 hours ago