Adani Group files 413-page reply to Hindenburg's allegations; Today is crucial for Adani Group as it resumes trading
മുംബൈ: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഇതുവരെ 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് കഴിഞ്ഞ ആഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഉണ്ടായത്. രണ്ട് ദിവസത്തിന് ശേഷം ഓഹരി വിപണികൾ വ്യാപാരം പുനരാരംഭിക്കാനിരിക്കെ അദാനി ഗ്രൂപ്പിന് ഇന്ന് നിർണായക ദിനം.തിരിച്ചടി പ്രതിരോധിക്കാനെന്നോണം കഴിഞ്ഞ ദിവസം രാത്രിയോടെ ഹിൻഡൻബർഗിന്റെ ചോദ്യങ്ങൾക്ക് 413 പേജുള്ള വിശദമായ മറുപടി അദാനി ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു.പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് തയ്യാറാക്കിയ നുണപ്രചാരണമാണ് റിപ്പോർട്ടെന്ന വാദം മറുപടിയിലും ആവർത്തിക്കുന്നു.ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്ന് കയറ്റമാണ് ഹിൻഡൻബർഗ് നടത്തിയത്.ഭൂരിഭാഗം ചോദ്യങ്ങൾക്കുമുള്ള മറുപടി അതാത് കമ്പനികളുടെ വാർഷിക റിപ്പോർട്ടിലുണ്ട്.
ആകെയുള്ള 88ൽ 16 ചോദ്യങ്ങൾ ഓഹരി ഉടമകളുടെ വരുമാനത്തെക്കുറിച്ചാണ്. അത് നേരിട്ട് അദാനി ഗ്രൂപ്പിനെകുറിച്ചല്ല. വിദേശത്ത് ഷെൽ കമ്പനികളുണ്ടെന്ന ആരോപണം നുണ. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമ കാര്യങ്ങളെക്കുറിച്ചും റിപ്പോർട്ട് തയ്യാറാക്കിയവർക്കറിയില്ലെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. ഓഹരി വിപണികൾ വ്യാപാരം തുടങ്ങും മുൻപ് അദാനി ഗ്രൂപ്പ് സിഎഫ്ഒ ഒരു ചാനലിന് അഭിമുഖവും നൽകും.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…