Adani Group is about to make history in the field of media; NDTV acquired, now newswebsites in 14 languages including Malayalam
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബിസനസ് ഗ്രൂപ്പായ അദാനി പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. മീഡിയ രംഗത്തേക്ക് ആദ്യമായി ചുവട് വച്ച് എന്‍ഡിടിവി ഏറ്റെടുക്കുന്നു. അദാനി എന്റെര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ (എഎംഎന്‍എല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) വഴിയാണ് ഓഹരികൾ സ്വന്തമാക്കുന്നത്. 29.18 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബൈവ് ശൃഖലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ആദ്യമായി ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്‌സൈറ്റ് ഉടന്‍ പുറത്തിറങ്ങും.
അദാനി ഗ്രൂപ്പിന്റെ മീഡിയ സംരംഭത്തിന്റെ ചീഫ് എഡിറ്ററായി മാധ്യമപ്രവര്‍ത്തകന്‍ സഞ്ജയ് പുഗാലിയെ അടുത്തിടെ നിയമിച്ചിരുന്നു. ഇദേഹത്തിന്റെ നേതൃത്വത്തിലാണ് എന്‍ഡി ടിവിയുടെ മാതൃസ്ഥാപനമായ ദില്ലി ടെലിവിഷന്‍ കമ്പനിയുമായി അദാനി ഗ്രൂപ്പ് ചര്‍ച്ച നടത്തിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അദാനി ഗ്രൂപ്പിന് കമ്പനി വില്‍ക്കുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ എന്‍ഡിടിവി മാനേജ്‌മെന്റ് നിഷേധിക്കുകയായിരുന്നു. പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നതിനേക്കാള്‍ പ്രധാനം എന്‍ഡിടിവി ഏറ്റെടുക്കുന്നതിനാണ് അദാനി ഗ്രൂപ്പ് നല്‍കിയത്. ദൃശ്യമാധ്യമ രംഗത്ത് ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന എന്‍ഡി ടിവിയെ അദാനി ഏറ്റെടുത്തത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…