cpm-defends-kerala-after-listening-to-shailaja-teachers-autobiography-about-jalil-in-the-assembly
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി പ്രമേയ അവതരണം നടക്കുന്നതിനിടെ കെ.ടി ജലീലിനെതിരെ നിയമസഭയിൽ ശൈലജ ടീച്ചർ പറഞ്ഞ ആത്മഗതം കേരളമൊന്നാകെ മുഴങ്ങി. ‘ ഇയാള് നമ്മളെ കൊയപ്പത്തിലാക്കും’ എന്നായിരുന്നു കെ.കെ ശൈലജ സഭയിൽ ആത്മഗതം പറഞ്ഞത്. എന്നാൽ ഇത് പറഞ്ഞപ്പോൾ സഭാ മൈക്ക് ഓഫ് ആക്കാൻ ടീച്ചർ മറന്നുപോയി. തുടർന്ന് പരാമർശം അല്പം ഉച്ചത്തിലാവുകയും മാദ്ധ്യമങ്ങൾ അത് പുറത്തുവിടുകയും ചെയ്തു. ലോകായുക്ത ചർച്ചയിൽ കെ.കെ ശൈലജ മറുപടി പറഞ്ഞ് ഇരിക്കവെ അഭിപ്രായം പറയാനായി കെ.ടി ജലീൽ എഴുന്നേൽക്കവെ ആയിരുന്നു സംഭവം.
ഇടത് സർക്കാരിന് കെ.ടി ജലീൽ മൂലം ഇതിനോടകം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാലും പാർട്ടിയോ, മുഖ്യമന്ത്രിയോ ജലീലിനെതിരെ ഒരു പരസ്യ പരാമർശവും നടത്തിയിട്ടില്ല എന്നതും ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. എന്നാൽ സിപിഎം നേതാക്കളുടെ മനസ്സിലുള്ള കാര്യമാണ് കെ.കെ ശൈലജയുടെ ആത്മഗതത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും എന്ന ചിന്താഗതി ഇടതുമുന്നണി നേതാക്കളുടെ ഇടയിലും ഉണ്ട് എന്നതാണ് പൊതുവെ ചർച്ച.
നിയമസഭയിലെ വാർത്ത വിവാദമായതോടെ വിശദീകരണവുമായി കെ.കെ ശൈലജ രംഗത്തെത്തി. ‘നിയമസഭയിൽ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബിൽ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്’. എന്നാണ് ശൈലജ ടീച്ചർ വാദിക്കുന്നത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…