adhar
ദില്ലി: വീടുതോറുമുള്ള ആധാർ സേവനം ആരംഭിക്കാൻ യുനീക് ഐഡന്റിഫികേഷൻ അതോറിറ്റി ഓഫ് ഇൻഡ്യ പദ്ധതിയിടുന്നു . ഇനി മുതൽ ഒരു സർകാർ ഓഫീസിലും ഇതിനായി കയറിയിറങ്ങേണ്ട പോസ്റ്റ്മാൻ നിങ്ങളുടെ വീട്ടിലെത്തി ആധാർ സേവനങ്ങൾ നൽകും . യു.ഐ.ഡി.എ.ഐ ഇതിനായി ഇൻഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ 48,000 പോസ്റ്റ്മാൻമാർക്ക് പരിശീലനം നൽകുന്നു .
രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി മൊബൈൽ ഫോൺ നമ്പരുമായി ആധാർ നമ്പറുകൾ ബന്ധിപ്പിക്കുന്നതിനും വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികളെ ചേർക്കുന്നതിനും പരിശീലനം നൽകും . ആധാർ കാർഡ് ഉടമകളുടെ ആവശ്യമായ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഡെസ്ക്ടോപ് അല്ലെങ്കിൽ ലാപ്ടോപ് അടിസ്ഥാനമാക്കിയുള്ള ആധാർ കിറ്റുകൾ പോലുള്ള ആവശ്യമായ ഡിജിറ്റൽ ടൂളുകൾ യു.ഐ.ഡി.എ.ഐ പോസ്റ്റ്മാൻമാർക് നൽകും .
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ പൊതു സേവന കേന്ദ്രവുമായി നിലവിൽ പ്രവർത്തിക്കുന്ന 13,000 ബാങ്കിംഗ് കറസ്പോണ്ടന്റുമാരെ ബന്ധിപ്പിക്കാനും യു.ഐ.ഡി.എ.ഐ പദ്ധതിയിടുന്നുണ്ട് . ഐ.പി.പി.ബി പോസ്റ്റ്മാൻമാർകും സിഎഎസ്സി ബാങ്കിംഗ് കറസ്പോണ്ടന്റുകൾക്കും ആധാർ വിശദാംശങ്ങൾ ശേഖരിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന തരത്തിൽ രാജ്യത്തെ 755 ജില്ലകളിലും ആധാർ സേവാ കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട് . നിലവിൽ 72 നഗരങ്ങളിലായി 88 യു.ഐ.ഡി.എ.ഐ സേവാ കേന്ദ്രങ്ങളുണ്ട് .
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…