Aditya L1; Final preparations for the launch have begun; Launch at 11.50 am on September 2; OBJECTIVE Study of radiations from the Sun; hopefully country
സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1-ന്റെ വിക്ഷേപണത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ ആരംഭിച്ചു. പേടകം റോക്കറ്റിൽ സ്ഥാപിക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയാക്കി റോക്കറ്റിനെ വിക്ഷേപണത്തറയിൽ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-നാണ് വിക്ഷേപണം. സൂര്യനിൽ നിന്നുമെത്തുന്ന വികിരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ലക്ഷ്യം വെയ്‌ക്കുന്നത്. അഞ്ച് വർഷവും രണ്ട് മാസവും നീണ്ടു നിൽക്കുന്ന സ്‌പേസ് ഓബ്‌സർവേറ്ററി ദൗത്യം വിജയിച്ചാൽ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ തരംഗദൈർഘ്യങ്ങൾക്കുണ്ടാകുന്ന വ്യതിയാനങ്ങൾ മറികടക്കുന്നതിന് വേണ്ടിയാണ് ഭൂനിരപ്പിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാജിയൻ പോയിന്റായ എൽ1-ലേക്ക് പേടകത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഈ പോയിന്റിൽ നിന്നും തടസ്സങ്ങളില്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. നാല് മാസം അഥവാ 125 ദിവസമെടുത്താണ് ആദിത്യ അവിടെ എത്തിച്ചേരുക. 2024-ഓടെ മാത്രമേ പേടകം ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. സൂര്യന്റെ മദ്ധ്യഭാഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം അതിന്റെ സ്ഥാനമുറപ്പിക്കുക. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേഗതയിലാകും പേടകം സഞ്ചരിക്കുക.
പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നത്. 378 കോടി രൂപയാണ് ദൗത്യത്തിനായി ചിലവഴിക്കുന്നത്. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ-1 ലക്ഷ്യം വെയ്‌ക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇൻജക്ഷൻ, ബഹിരാകാശ കാലാവസ്ഥാ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിന് ദൗത്യം സഹായകമാകും. ഏഴ് ഉപകരണങ്ങളാണ് പേടകത്തിൽ ഉണ്ടാകുക. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലാഗ്‌റേഞ്ചിലെ ഹലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനർജി ഓർബിറ്റ് ട്രാൻസ്ഫർ രീതിയിൽ ഘട്ടം ഘട്ടമായാകും ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക. ഇതിന് വേണ്ടി ഉപഗ്രഹത്തിലുള്ള പ്രൊപ്പൽഷൻ മൊഡ്യൂൾ ഉപയോഗിക്കും.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…