Kerala

“ആദിവാസികൾ ഷോക്കേസിൽ വെക്കേണ്ട ജനതയല്ല !” കേരളീയം പരിപാടിയോടനുബന്ധിച്ച് വനവാസി വിഭാഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് പ്രദർശന വസ്തുവാക്കി നിർത്തിയത് തെറ്റ് തന്നെയെന്ന് പറയാതെ പറഞ്ഞ് മന്ത്രി കെ. രാധാകൃഷ്ണന്‍

തൃശ്ശൂര്‍ : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും 27 കോടിയോളം രൂപ ചിലവഴിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിൽ ആദിമം ലിവിങ് മ്യൂസിയത്തില്‍ വനവാസികളെ പ്രദര്‍ശനവസ്തുവാക്കിയത് കഴിഞ്ഞ ദിവസം വൻ വിവാദമായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍. തദ്ദേശവാസികളെ ഷോക്കേസില്‍ പ്രദര്‍ശിപ്പിക്കേണ്ട വസ്തുവായി ഒരിക്കലും കാണരുതെന്നും അത്തരത്തില്‍ ആദിവാസികളെ കാണുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

“പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ആദിമം എന്നാണ് മനസിലാക്കുന്നത്. താനത് കണ്ടിട്ടില്ല. സാംസ്‌കാരിക വകുപ്പുമായും ഫോക്‌ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടിരുന്നു. നിരുപദ്രവമായിട്ടാണ് ഇത് ചെയ്തതെന്നാണ് അവര്‍ അറിയിച്ചത്. ആദിവാസികളെ അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ല . ആദിവാസികളെ ഷോക്കേസില്‍ വെക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നേരത്തെ നല്‍കിയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വെക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത- ഭക്ഷണരീതികളേയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വെക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കും’ – കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സാംസ്‌കാരിക പരിപാടിയിൽ വനവാസി വിഭാ​ഗത്തിൽപ്പെട്ടവരെ വേഷം കെട്ടിച്ച് മുഖത്തിലടക്കം പെയിന്റ് വാരിത്തേച്ച് പ്രദർശന വസ്തുവാക്കി നിർത്തിയത് സമൂഹ മാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് വിളിച്ച് വരുത്തിയത്.ഫോക്ക്ലോർ അക്കാദമിയിലെ അധികൃതരാണ് മനുഷ്യത്വ രഹിതമായ പ്രദർശനത്തിന് പിന്നിൽ.

അഞ്ചു ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനവാസി വിഭാഗങ്ങളെയാണ് കാഴ്ച ബംഗ്ലാവിൽ മൃ​ഗങ്ങളെ പ്രദർശിപ്പിക്കുന്ന പോലെ കാഴ്ച വസ്തുവായി പ്രദർശിപ്പിച്ചത് വനവാസി യുവാക്കളെ ദിവസക്കൂലിക്കാണ് സർക്കാർ പ്രദർശനത്തിനായി നിർത്തിയിരിക്കുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

57 minutes ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

1 hour ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

3 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago