രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : യാത്ര അയപ്പ് ചടങ്ങിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായിയെത്തി നടത്തിയ അധിക്ഷേപത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.
യാത്രയയപ്പ് ചടങ്ങിലേക്ക് പി .പി ദിവ്യ ക്ഷണിക്കാതെയെത്തിയത് നവീൻ ബാബുവിനെ കരുതിക്കൂട്ടി ആക്ഷേപിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും സഹപ്രവർത്തകരുടെ മുന്നിൽ വച്ചുള്ള അപമാനത്തിൽ മനം നൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“തങ്ങളുടെ കൊള്ളരുതായ്മകൾക്കും അഴിമതിക്കും കൂടെ നില്ക്കാത്ത ഉദ്യോഗസ്ഥരെ മനോവീര്യം കെടുത്തി അടിമകളാക്കുക. എന്നിട്ടും വഴങ്ങാത്തവരെ പരസ്യമായി അപമാനിച്ച് നാണം കെടുത്തുക. ഔദ്യോഗികമായും അല്ലാതെയും പല രീതിയിൽ വേട്ടയാടുക. സിപിഎം ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ പതിവായിരിക്കുകയാണ്. ഗുരുതരമായ ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പി പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവർക്കെതിരെ നടപടിയെടുക്കാനുള്ള ആർജ്ജവം കാണിക്കണം “- രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…