Travancore Devaswom Board
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (Travancore Devaswom Board) പ്രസിഡന്റായി അഡ്വക്കേറ്റ് കെ.അനന്തഗോപന്‍ ചുമതലയേറ്റു. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രീ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോര്‍ഡ് അംഗമായി മനോജ് ചരളേലും ചുമതലയേറ്റു. പത്തനംതിട്ട ജില്ലാ സിപിഐ എക്‌സിക്യുട്ടീവ് അംഗമാണ് മനോജ് ചരളേല്‍.
രാവിലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ ബോർഡ് പ്രസിഡൻ്റിനെയും അംഗത്തെയും ജീവനക്കാർ ഊഷ്മളമായി വരവേറ്റു. തുടർന്ന് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ഇരുവരെയും ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിലേക്ക് ആനയിച്ചു. ബോർഡ് കെട്ടിടത്തിനു മുന്നിലായി ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പനും ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ,ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാരായ സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരും ചേർന്നാണ് പുതിയ പ്രസിഡൻ്റിനെയും അംഗത്തെയും സ്വീകരിച്ചത്.
ഭക്ഷ്യ സിവിൾ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ,എം .എൽ .എ മാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാർ ,ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ അഡ്വ.എൻ.വാസു, എ.പത്മകുമാർ, ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, സി പി.ഐ.(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, സി.പിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…